flickr-free-ic3d pan white

സ്വപ്നംപോല്‍ പൊലിഞ്ഞുതീരുക....

വിരഹം എന്നും നൊമ്പരമൂട്ടാനായാണ്‌ ചില്ലകളില്‍ പടരുക. ഇലകളുടെ മര്‍മ്മരം, മങ്ങിപ്പോയ ഓര്‍മ്മകളിലെങ്ങോ പൊഴിഞ്ഞുപോയിരിക്കുന്നു. തളിര്‍ ഒരു സ്വപ്നം മാത്രം. മരുഭൂവിലൊറ്റപ്പെട്ടവന്‍ ഒരു കൂട്ടുതേടുന്നതുപോലെ വ്യര്‍ത്ഥം.

 

നീലിമ വീശിനിറച്ച്‌ ആകാശമൊരു മേലാപ്പായ്‌ നിറയുമ്പോള്‍, വശ്യമായ ഹരിതഭംഗിയുടെ നഷ്ടപ്പെടലുകള്‍ കറുത്ത ചില്ലകളെ നൊമ്പരപ്പെടുത്തുന്നു. ചില പാഴ്‌ജന്മങ്ങള്‍ അങ്ങിനെയാണ്‌, വെറുതെ നഷ്ടപ്പെടാനും നൊമ്പരപ്പെടാനുമായ്‌ ജീവിച്ചുതീര്‍ക്കുക, ജീവിതം തന്നെ ഒരു നഷ്ടപ്പെടലാവുക.

 

പ്രവാസം വന്യമാണ്‌, നിര്‍ദ്ദയമാണ്‌. രക്ഷപ്പെടാനുള്ള ഏറ്റവും ചെറിയ പഴുതുപോലും അടയ്ക്കപ്പെട്ടിരിക്കും. തിരിച്ചുപോക്ക്‌ ഒരു വെറും മരീചികമാത്രം. മുന്നില്‍ മായകാണിച്ചങ്ങിനെ പ്രലോഭിപ്പിക്കും, പക്ഷേ ഒരിക്കലും പിടിതരില്ല. സ്വപ്നം കാണുക, ഒരു സ്വപ്നം പോലെ പൊലിഞ്ഞുതീരുക....

 

334 views
5 faves
22 comments
Taken on December 26, 2008