ഏഴാം നിലയിലെ മഴ

ഓരോ നിലകളിലേക്കും അടിച്ചു കയറുന്നത് ഓരോ കാറ്റുകള്‍. ഓരോ ജാലകത്തില്‍ നിന്നും കാണാവുന്നത്‌ ഓരോ മഴകള്‍. മഴയായി പെയ്തിറങ്ങുന്ന ഓരോ വെള്ളത്തുള്ളിക്കും ഓരോ കഥകള്‍ പറയാനുണ്ടാകും. അങ്ങനെ ഓരോ മഴയ്ക്കും ഓരോ കഥകള്‍. ആഴമറിയാത്ത ജലാശയങ്ങളുടെ അടിപ്പരപ്പിലെ വിങ്ങലുകള്‍ക്കു നടുവില്‍ തന്റേതായി ഒരിടം ഇല്ലാതാകുമ്പോള്‍ ആകാശം വലിയൊരു അഭയസ്ഥാനമാകുന്നു. അടിത്തട്ടിന്റെ ധര്‍മ്മ സങ്കടങ്ങളില്‍ നിന്ന് രൂപംകൊള്ളുന്ന ഈര്‍പ്പമായി പൊങ്ങി, മേഘങ്ങളുടെ ഉള്ളറകളിലേക്ക് ഒതുങ്ങിക്കൂടുമ്പോള്‍ എന്നോ നഷ്ടപ്പെട്ടുപോയ ആ പ്രിയപ്പെട്ട ലോകത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അലട്ടുകയായി. നീണ്ട കാത്തിരിപ്പിനു ശേഷം, ഒടുവിലെന്നോ നിനച്ചിരിക്കാത്ത നേരത്ത് വന്നെത്തുന്ന മോചനത്തിന്റെ നിമിഷം. ഉയരങ്ങളില്‍ നിന്ന്‍ വലിയൊരു പ്രവാഹമായി പെയ്തിറങ്ങുന്ന മഴയുടെ ഭാഗമായി, തന്നെ ഗര്‍ഭം ധരിച്ച ജലാശയത്തിന്റെ അടി വയറ്റിലേക്ക്, തലയും താഴ്ത്തി, നിശ്ശബ്ദമായൊരു മടങ്ങിപ്പോക്ക്...

 

അടയാളങ്ങള്‍ - സേതു

  

www.facebook.com/lijeshphotography

3,059 views
22 faves
32 comments
Taken on October 31, 2009