new icn messageflickr-free-ic3d pan white
Plastic Floats | by JP..
Back to photostream

Plastic Floats

 

"Amayizhanchan Canal' in Thiruvananthapuram, a view from East Fort. The canal was once used for transportation of goods, but now turned in to the main waste dump in the city. There are laws for environmental protection...and master plans for waste disposal and recycling, but all are in papers!

 

ഇത് 'ദൈവത്തിന്റെ സ്വന്തം നാടിന്‍റെ' തലസ്ഥാനമായ അനന്തപുരിയിലെ 'മനോഹരമായ' ആമയിഴഞ്ചാന്‍ തോട്.

കിഴക്കേക്കോട്ടയില്‍ നിന്നുള്ള ദൃശ്യം.

പണ്ട് ഇതിലൂടെ ചരക്കുമായി വള്ളങ്ങള്‍ വന്നിരുന്നു.

ഇന്ന് ഇത് നഗരത്തിലെ പ്രധാന മാലിന്യവാഹി.

 

തിരുവിതാംകൂര്‍ ‍ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാള്‍ ‍ ബാലരാമ വര്‍മയുടെ ഭരണകാലത്താണ് ആമയിഴഞ്ചാന്‍‍ തോടിന്‍റെ നിര്‍മാണം. വെല്ലിംഗ്ടന്‍ ‍ വാട്ടര്‍‍ വര്‍‍ക്സിന്‍റെ ഭാഗമായി 1933 - ന് പൂര്‍‍ത്തിയായി. ദിവാനായിരുന്ന സര്‍സി.പി. രാമസ്വാമി അയ്യരാണു നിര്‍‍മാണത്തിനു മേല്‍നോട്ടം വഹിച്ചത്. രാജഭരണകാലത്തു കനാലിലെ ജലം കുളിക്കാന്‍ ഉപയോഗിച്ചിരുന്നു.

 

ആക്കുളത്തിനു സമീപം ഇടവക്കോട്ടു നിന്ന് ആരംഭിക്കു ന്ന തോട് ഉളളൂര്‍, മുറിഞ്ഞപാലം, കണ്ണമ്മൂല, പാറ്റൂര്‍, വഞ്ചിയൂര്‍, തമ്പാനൂര്‍, പഴവങ്ങാടി വഴി വേളിക്കായലിലാണു ചേരുന്നത്.

 

പരിസ്ഥിതിവാദികളും സാമൂഹ്യ സാംസ്‌കാരിക നായകരും

പ്രകൃതിസ്നേഹികളായ മന്തിപ്രമുഖരും അധിവസിക്കുന്ന നാട്ടില്‍,

ഒരു പക്ഷെ, ഇതൊരു വിരോധാഭാസമായി തോന്നാം.

ഇതൊരു ഒറ്റപ്പെട്ട കാഴ്ചയല്ല.

കിള്ളിയാറും കരമനയാറും പാര്‍വതി പുത്തനാറും മറ്റ് അനേകം ചെറുതോടുകളും ഏതാണ്ട് ഈ അവസ്ഥയില്‍ തന്നെ.

 

നഗരത്തിലെ പൊതുനിരത്തിലേക്കോ ഓടകളിലേക്കോ തോടുകളിലേക്കോ മാലിന്യം, ചപ്പുചവറുകള്‍, പ്ലാസ്റ്റിക് എന്നിവ ഒഴുക്കിവിട്ടാല്‍ 5000 രൂപ പിഴ ഈടാക്കും (തിരുവനന്തപുരം നഗരസഭയുടെ 'നഗര ഖരമാലിന്യ പരിപാലന സംസ്‌കരണ-നിര്‍മാര്‍ജന -നിര്‍വഹണ ഉപനിയമാവലി).

 

നിയമമുണ്ട്.

പക്ഷെ, കിം ഫലം?

4,796 views
6 faves
19 comments
Taken on August 27, 2010