Padayani (പടയണി)

പടയണി (പടേനി)-മദ്ധ്യ കേരളത്തിലെ പ്രാചീനവും അനുഷ്ടാനപരവുമായ കലാരൂപം.

കമുകിന്‍ പാളയില്‍ പ്രകൃതി ദത്തമായ ചായങ്ങളുപയോഗിച്ച് കോലങ്ങള്‍ തയാറാക്കുന്നു.

ചൂട്ടു കറ്റയുടെയും പന്തങ്ങളുടെയും വെളിച്ചത്തില്‍.

പാട്ടും തപ്പുതുടി വാദ്യങ്ങളുടെ അകമ്പടിയോടെയും

കാലന്‍, പിശാച് , മറുത, മാടന്‍, കാലാരി, യക്ഷി, ഭൈരവി കോലങ്ങള്‍ തുള്ളിയാടുന്നു.

ഇത് കാലന്‍ കോലം.

കടമ്മനിട്ട, നീലമ്പേരൂര്‍ എന്നീ ഇടങ്ങളിലെ പടയണി പ്രധാനം.

കടമ്മനിട്ടക്കാവില്‍ വിഷു നാളില്‍ ചൂട്ടുവച്ച്‌ പച്ചത്തപ്പ്‌ കൊട്ടി തുടങ്ങുന്ന പടേനി,

പത്താമുദയ ദിവസം പകല്‍ പടയണിയോടെയാണ്‌ സമാപിക്കുക.

താവടി, പുലവൃത്തം, പരദേശി, അടവി തുടങ്ങി പല ചടങ്ങുകളും കടമ്മനിട്ട പടയണിയില്‍ കാണാം.

 

ഐതിഹ്യം

യുദ്ധവിന്യാസത്തെക്കുറിയ്ക്കുന്ന പടശ്രേണി എന്ന പദത്തിൽ നിന്നും ഉത്‌ഭവിച്ചതാണ് പടയണി അഥവാ പടേനി .

ദാരിക നിഗ്രഹത്തിന്‌ ശേഷം കലി ശമിക്കാതിരുന്ന കാളിയെ ശാന്തയാക്കാനായി പരമശിവന്‍റെ ഭൂതഗണങ്ങളും വാദ്യമേളങ്ങളും തുള്ളലുകളും ഹാസ്യ സംവാദങ്ങളും നടത്തിയത്രെ. കാളി ശാന്തയായതോടെ നാശത്തിന്‍റെ നടുക്കല്‍ നീങ്ങി സമൂഹത്തില്‍ നന്മയുടെ പ്രകാശം പരന്നു.

കാലക്രമത്തില്‍ നന്മ കൊതിച്ച നാട്ടുകൂട്ടങ്ങള്‍ പച്ചത്തപ്പു കൊട്ടി ദേവിയെ വിളിച്ചിറക്കി കോലം കെട്ടി നൃത്തമാടി എന്നാണ്‌ ചരിത്രം. അങ്ങനെ കരനാഥന്മാരുടെ തണലില്‍ പടയണി ഒരു അനുഷ്ഠാന കലാരൂപമായി മാറി.

 

Read more about Padani here:

www.padayani.com/frame/padayani.htm

 

1,684 views
4 faves
21 comments
Taken on February 19, 2010
  • ƒ/4.0
  • 81.0 mm
  • 1/20
  • 400
  • Flash (on, fired)
  • Show EXIF
This photo is in 2 albums

Additional info

  • Viewing this photo Public
  • Safety level of this photo Safe
  • S Search
    Photo navigation
    < > Thumbnail navigation
    Z Zoom
    B Back to context