life is color...

life is color...

ജീവിതമെന്നത്‌ നിറങ്ങളാണ്‌, വേറിട്ട്‌ നില്‍ക്കാന്‍ കഴിയുക എന്നത്‌ ഭാഗ്യവും.

Anyone can see this photo All rights reserved

Uploaded on Jan 26, 2012

4 comments

അഹങ്കാരത്തിണ്റ്റെ അവസാനവാക്കാണിവന്‍

അഹങ്കാരത്തിണ്റ്റെ അവസാനവാക്കാണിവന്‍

കുറെ നാളായി എനിക്കിട്ടു പണി തന്നുകൊണ്ടേ ഇരിക്കുന്നു.
ഒന്നുകില്‍ വേവില്ല, അല്ലെങ്കില്‍ അവസാനം എടുക്കാന്‍ കിട്ടില്ല, ഇതൊന്നുമല്ലെങ്കില്‍ കല്ലന്‍.
കഴിഞ്ഞ തവണ ഉണ്ടാക്കിയിട്ട്‌ എടുക്കുന്നതിനിടയില്‍ ഒരെണ്ണം കാലില്‍ വീണിട്ട്‌ കാലുളുക്കി ഒരാഴ്ച ആശുപത്രിയിലായിരുന്നു....!
ഇത്തവണയെന്തായാലും അവണ്റ്റെ അഹങ്കാരമിത്തിരി കുറഞ്ഞിട്ടുണ്ട്‌.

ഓഫ്‌ ടോപ്പിക്‌: പടം മാത്രേള്ളൂ, ലവനിപ്പൊഴും എന്നോടോ എന്ന് ചോദിച്ച്‌ നില്‍ക്കുന്നു. അധികം ഉപയോഗിക്കാത്ത പാത്രമാണ്‌, ആദായവിലയ്ക്ക്‌ ആര്‍ക്കെങ്കിലും വേണമെങ്കില്‍ പറയണേ, ഞാന്‍ സുല്ലിട്ടു... !!!

Anyone can see this photo All rights reserved

Uploaded on Jan 13, 2012

9 comments

Nostalgic black...

Nostalgic black...

വെളുപ്പിനേ കൃഷ്ണന്നായര്‍ പശുവിനെ കറക്കാനൊന്നും തുടങ്ങിയിട്ടുണ്ടാവില്ല.
ദാസേട്ടന്റെ ചായക്കടയില്‍ ആറുമണിവരെ കട്ടനേ കിട്ടൂ.
പാലൊഴിച്ചുപതപ്പിച്ച പൊക്കിയാറ്റിയ തകര്‍പ്പന്‍ ചായയൊക്കെ ആറിനുശേഷം.
വെളുപ്പിനേ നല്ല ഇരുട്ടായിരിക്കും.
ആ ഇരുട്ടില്‍ ഏറ്റവും ചേരുന്നത്‌ കറുകറുത്ത കട്ടന്‍കാപ്പി തന്നെ.
ഇങ്ങനെ ആവിപറക്കുന്നുണ്ടാവും.
മടിപിടിച്ച ഉറക്കച്ചടവിനെയും അത്‌ പറപറപ്പിക്കും.
ഒന്നു മൊത്തിയാല്‍ മതി ആ ദിവസം മുഴുവന്‍ അതിന്റെ ഉന്മേഷം.
ഒപ്പം ചില്ലലമാരയില്‍ വച്ചിരിക്കുന്ന പപ്പടവടയില്‍ നിന്നൊന്ന്‌.

ജീവിച്ചുവളര്‍ന്ന സാഹചര്യങ്ങള്‍ക്കനുസരിച്ചാണ​്‌ ഓരോരുത്തര്‍ക്കും നൊസ്റ്റാള്‍ജിയ.

അതിരാവിലെ ഒരു കട്ടന്‍ കാപ്പി കുടിച്ചപ്പോള്‍ എന്റെ ഓര്‍മ്മകളുടെ ഗൃഹാതുരത ചിത്രത്തിലായി.

Anyone can see this photo All rights reserved

Uploaded on Jan 5, 2012

11 comments

യാത്രയുടെ വശ്യത

യാത്രയുടെ വശ്യത

യാത്രയുടെ വശ്യത വാക്കുകളിലൂടെയല്ല അനുഭവിച്ചുതന്നെയാണ്‌ അറിയേണ്ടത്‌. ജീവിതം എന്തെന്നറിയുന്നത്‌ തന്നെ യാത്രയിലൂടെയാണ്‌. വഴിയില്‍ വച്ച്‌ കൂടെക്കൂടിയവര്‍, കലഹിച്ചവര്‍, സ്നേഹിച്ചവര്‍, പിരിഞ്ഞുപോയവര്‍. ഒപ്പം പാതയിങ്ങനെ അനന്തമായി നീണ്ടുകിടക്കുന്നു. യാത്രയില്‍ ഇനി നിങ്ങളുടെ കൂടെ ചേരാനിരിക്കുന്നവരും ഏറെ. ഓരോ യാത്രയും ഓരോ പ്രതീക്ഷകളാണ്‌.

on a trip to umbab this friday afternoon

Anyone can see this photo All rights reserved

Uploaded on Nov 25, 2011

6 comments

Friday Fishing

Friday Fishing

Fish Market on Friday at Corniche is quite lively. Even before the sun rise, the action starts. Its a blend of stillness and action.

Anyone can see this photo All rights reserved

Uploaded on Nov 19, 2011

10 comments

← prev 1 2 3 4 5 6 7 ... 31 32
(555 items)
Subscribe to a feed of stuff on this page... Subscribe to valooran-വാളൂരാന്‍'s photostream – Latest | geoFeed | KML