IMG_1216 Openbillied Stork

IMG_1216 Openbillied Stork

Anyone can see this photo All rights reserved

Uploaded on Jan 20, 2012

9 comments

Northern Lapwing

Northern Lapwing

Northern Lapwing (Vanellus vanellus) ഖത്തറിൽ എത്തിച്ചേരുന്ന അതിമനോഹരമായ ഒരു മഞ്ഞുകാലപക്ഷി... നമ്മുടെ നാട്ടിൽ കാണപ്പെടുന്ന തിത്തിരിപ്പക്ഷികളുടെ കുടുംബത്തിൽ പെടുന്ന അതി സുന്ദരനാ‍യ ഈ പക്ഷി യൂറേഷ്യയിലെ അതിശൈത്യത്തിൽ നിന്നും രക്ഷനേടാൻ ദേശാടനം നടത്തുന്നതിനിടക്കാണ് ഖത്തറിൽ എത്തിച്ചേരുന്നത്. വടക്കൻ ആഫ്രിക്കയിലും പാകിസ്ഥാനിലും ഇന്ത്യയിലും (വടക്കേ ഇന്ത്യയിൽ) ചൈനയുടെ ചില ഭാഗങ്ങളിലും ദേശാടനത്തിനായി എത്തിച്ചേരുന്ന ഇവ ചെറുകൂട്ടമായാണ് സഞ്ചരിക്കുന്നത്. ഖത്തറിൽ കഴിഞ്ഞ മൂന്ന് കൊല്ലാമായി ഞങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന കൂട്ടത്തിൽ 14 -16 എണ്ണമാണ് കണ്ടിട്ടുള്ളത്.വലിയ കൃഷിസ്ഥലങ്ങളിലും തുറന്ന പ്രദേശങ്ങളിലും ഇരതേടുന്ന ഇവ ഖത്തറിൽ മകൈനസിൽ ഉള്ള ഇർക്കിയ ഫാമിലാണ് കഴിഞ്ഞ മൂന്ന് കൊല്ലാമായി ഞങ്ങൾ കണ്ടിട്ടുള്ളത്. ഏകദേശം 28-32 സെന്റി മീറ്ററോളം വലിപ്പം വയ്ക്കുന്ന ഈ പക്ഷിയിൽ ആൺ-പെൺ വ്യത്യാസം അത്രപ്രകടമല്ല. മണ്ണിൽ തന്നെ കൂടുകൂട്ടി കുഞ്ഞുങ്ങളെ വിരിയിക്കുന്ന ഇവ നമ്മുടെ തിത്തിരിപക്ഷികളെപോലെതന്നെ പ്രജനന കാലത്ത് ശത്രുക്കളുമായി പടവെട്ടുന്ന സ്വഭാവക്കാരാണ്.

Anyone can see this photo All rights reserved

Uploaded on Dec 10, 2011

8 comments

IMG_0770 Gull

IMG_0770 Gull

Anyone can see this photo All rights reserved

Uploaded on Dec 10, 2011

2 comments

IMG_0648 Qail

IMG_0648 Qail

Common Quail, (Coturnix coturnix) “ആയിരം കോഴിക്ക് അരക്കാട” എന്ന ചൊല്ല് കേൾക്കാത്ത മലയാളികൾ ഉണ്ടാവുമെന്ന് കരുതാൻ വയ്യ. പ്രത്യേക ഔഷധ ഗുണമൊന്നും കാ‍ടയിറച്ചിക്കില്ലെങ്കിലും ഈ പഴംചൊല്ല് കാടൾക്ക് നല്ലതായിട്ടല്ല ഭവിച്ചിട്ടുള്ളത്. ഖത്തറിൽ ഇത് എങ്ങിനെ എത്തിച്ചേർന്നു എന്നുള്ളതിന് ആധികാരികമായ പഠനങ്ങൾ ഒന്നും നടന്നിട്ടില്ല. ഏതായാലും ഇവ ഖത്തരിൽ പ്രജനനം നടത്തുന്നതായാണ് നിരീക്ഷിച്ചിട്ടുള്ളത്. ഷഹാനിയയിലുള്ള അറബ് ഖത്തറി ഫാമിൽ നിന്നുമാണ് ഞാൻ ആദ്യമായി ഖത്തറിൽ ഈ പക്ഷിയെ കണ്ടിട്ടുള്ളത്. പിന്നീട് കറാറയിലേയും മകൈനസിലേയും കൃഷിയിടങ്ങളിൽ കണ്ടിട്ടുണ്ട്. 17 സെന്റീ മീറ്ററോളം വലിപ്പംവയ്ക്കുന്ന പക്ഷി മിക്കവാറും പൊന്തകൾക്കിടയിലും പുല്ലുകളുടെ താഴെയുമായി ജീവിതം കഴിച്ചുകൂട്ടുന്നവയാണ്. നമ്മൾ ഏകദേശം ഒരു മീറ്റർ അടുത്തെത്തുമ്പോഴാവും ഇവ നമ്മുടെ കാലിനിടയിലൂടെയെന്നപോലെ പുല്ലിനിടയിൽനിന്നോ പൊന്തകൾക്കിടയിൽനിന്നൊ പെട്ടെന്ന് പറന്നു പോവുക. പുൽ‌വിത്തുകളാണ് പ്രധാന ആഹാരം. ചെറിയ കൂട്ടങ്ങളായാണ് ഇരതേടുന്നത് ആൺപെൺ വ്യത്യാസം പ്രകടമാണ്. ആൺപക്ഷികൾക്ക് പെൺപക്ഷികളെ അപേക്ഷിച്ച് മാറിടവും മുഖവും തവിട്ടുനിറം കൂടുതലാണ്..

Anyone can see this photo All rights reserved

Uploaded on Dec 10, 2011

0 comments

Namaqua Dove (Oena capensis)

Namaqua Dove (Oena capensis)

പ്രാവുവർഗ്ഗത്തിലെ കുഞ്ഞിത്താൻ മാരിലൊരാളാണ് ഇയാൾ. നമ്മൾ ഇന്ത്യക്കാർക്ക് പരിചിതനല്ലാത്ത ഒരു പ്രാവിനമാണ് ഇത്. ആഫ്രിക്കയിലും അറേബ്യൻ രാജ്യങ്ങളിലും മഡഗാസ്കറിലും മാത്രമായി ഇവയുടെ സാനിദ്ധ്യം പരിമിതപ്പെട്ടിരിക്കുന്നു അതുകൊണ്ടുതന്നെയാണ് ഇന്ത്യക്കാർക്ക് പരിചിതനല്ലാതായതും. ചെറുതെങ്കിലും സൌന്ദര്യത്തിന്റെ കാര്യത്തിൽ ഇവ ആരുടേയും പിന്നിലല്ല. കറുപ്പ് മാറിടവും മറൂണും മഞ്ഞയും കലർന്ന കൊച്ചു കൊക്കും ചേർന്നുള്ള ആൺപ്രാവിനെ ആരും ഒരിക്കൽ കണ്ടാൽ മറന്നുപോവില്ല. പിടപ്രാവിന് കറുത്തമാറിടം ഇല്ല. വാലുൾപടെ 20-22 സെന്റിമീറ്റർ വലിപ്പം വയ്ക്കുന്ന ഇവ ഇണകളായും ചെറിയ കൂട്ടങ്ങളായും നിലത്തു നടന്നാണ് ഇരതേടുക. ഖത്തറിൽ ഏതാണ്ട് എല്ലായിടത്തും ഇവയെ കാണാം. തിരക്കേറിയ ജനജീവിതപ്രദേശങ്ങളൊഴിച്ച്. ഷഹാനിയയിലെ അറബ് ഖത്തറി ഫാം, അർക്കിയ, ട്രൈന, ഇർക്കിയ ഫാമുകൾ, ഷമാലിലെ പൂന്തോട്ടം, അൽകോറിലെ പബ്ലിക് ഗാർഡൻ തുടങ്ങിയ ഇടങ്ങളിലെല്ലാം ഇവയെ കാണാം.ചെരിയമരങ്ങൾക്കിടയിലെ കവരങ്ങളിലോ കുറ്റിച്ചെടികൾക്കിടയിലോ കൂടുകൂട്ടി കുഞ്ഞുങ്ങളെ വിരിയിക്കുന്നു.

Anyone can see this photo All rights reserved

Uploaded on Dec 7, 2011

1 comment

← prev 1 2 3 4 5 6 7 ... 24 25
(432 items)
Subscribe to a feed of stuff on this page... Subscribe to mcthaju's photostream – Latest | geoFeed | KML