|
അക്ഷര മുറ്റം
 |
സാഹിത്യത്തിനൊരു ത്രെഡ്.
അതും ഫോട്ടോഗ്രാഫിയും തമ്മിലെന്തു ബന്ധം?
പലരും സംശയം പ്രകടിപ്പിച്ചു.
മനസ്സില്‍ പതിഞ്ഞുകിടക്കുന്ന എത്രയോ കഥകള്‍, കവിതകള്‍
അവയൊക്കെ നമുക്ക് സമ്മാനിച്ച പ്രതിഭാശാലികള്‍
കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോയവര്‍
ഇപ്പോളും നമ്മോടൊത്തുള്ളവര്‍.
അവര്‍ തൊട്ടുപോകാത്ത വിഷയങ്ങളില്ല.
ഈ അക്ഷരമുറ്റത്തിരുന്ന്
അവരെപ്പറ്റി നമുക്ക് ചിത്രങ്ങളിലൂടെ അറിയാന്‍ ശ്രമിയ്ക്കാം.
നമുക്ക് അറിയാവുന്നതു പറയാം..പങ്കിടാം
Originally posted at 12:27PM, 1 July 2008 PST
(
permalink
)
Kuttanaadan/കുട്ടനാടന്‍ edited this topic 16 months ago.
|
 |

ജീവിതം കഥ കെട്ടിയ . വല്യമ്പ്രാൻ............!!!
‘ഞാനൊരു ഭാഷാ പണ്ഡിതനല്ല, ഒരു വിഷയത്തിലും ജ്ഞാനിയുമല്ല, വെരുമൊരു സാധാരണ കർഷകൻ - എന്റെ കാലിലെ കഴുകിയാലും മായാത്ത് ചെളിപ്പടുകൾ തന്നെ അതു വിളിച്ചു പറയും’ മലയാളത്തിലെ തലമു റകളുടെ കഥപറയുന്ന കയറിനെ അടിസ്ഥാനമാക്കി ലഭിച്ച ജ്ഞാനപീഠ പുരസ്കാരം ഓക്ടേവിയാ പാസിൽ നിന്നും ഏറ്റുവാങ്ങിക്കൊണ്ട് കുട്ടനാടിന്റെ ഇതിഹാസ കാരൻ -അടിയാളരുടെ ജീവിതം കഥ കെട്ടിയ ആ തമ്പുരാൻ -പറഞ്ഞതാണിത്.
പമ്പയും പോഷകനദികളും ചേർന്ന് കുട്ടനാട്ടിലെത്തുമ്പോൾ അത് പൂക്കൈതയാവുന്നു. (പൂക്കൈതയാറി ന്റെ അഗാധതയിൽ കാലുകളിറക്കി ഇന്നവിടെ പാലം വന്നുകഴിഞ്ഞൂ). തുള്ളൽകഥകളിലൂടെ മലയാളത്തി ന് കുഞ്ചൻ നമ്പ്യാർ ഒരു യുഗം സൃഷ്ടിച്ച തകഴി ധർമ്മശാസ്താ ക്ഷേത്രവും തുള്ളലും പടയണിയും കഥകളി യും ഇവിടുത്തെ ജനജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു. (പഴയ കുഞ്ചൻ മഠത്തിന്റെ സ്ഥാനത്ത് ഇന്ന് ട്യൂട്ടോറിയൽ കോളേജാണ്, നമ്പ്യാർ അമ്പലപ്പുഴയിലേക്കും ചേക്കേറിയിരുന്നു.)
കാർഷികവൃത്തിയുടെ സാഹസികതയിൽ ഞാറ്റടിപ്പാട്ടുകളുടെ ഈണവും താളവും പശ്ചത്തലമൊരുക്കുന്ന കുട്ടനാടൻ കാർഷികതയിലേക്ക് കൊയ്യാപ്പള്ളിക്കളത്തിൽ ശങ്കരക്കുറുപ്പിന്റേയും പാർവതിയുടേയും മക നായി 1912ഏപ്രിൽ 17ന് ശിവ ശങ്കരൻ ജനിച്ചു. വെറും നാലു വർഷം മാത്രം മലയാളഭാഷ പഠിച്ച കൊച്ചു ശിവശങ്കരന് മലയാള വ്യാകരണം ഗ്രീക്കു പോലെ യും ലാറ്റിൻ പോലെയും തന്നെ അന്യമായിരു ന്നു. കഥ പറയാൻ വ്യാകരണം വേണ്ട, അതൊക്കെ ഭാഷാ പണ്ഡിതർക്കുള്ളതാണന്നുള്ള തന്റെ വിശ്വാസം അവസാനം വരെയും അദ്ദേഹത്തിനുണ്ടായിരുന്നു.
ഒൻപതാം ക്ളാസിൽ പഠിക്കുമ്പോൾ സഹപാഠിയായ ഒരു പെൺകുട്ടിയോടു തോന്നിയ ആരാ ധാനയാ ണ് ആദ്യ രചന..! എന്നാൽ ആ കുട്ടിയിൽ നിന്ന് അതിനു ലഭിച്ച അഭിനന്ദനമാണ് ഏറെ പ്രചോദനമാ യത്. തുടർന്ന് കഥയെഴുത്ത് തകൃതിയിലായി. എൻ എസ്സ് എസ്സിന്റെ മുഖപത്രമായ സർവീസിൽ വന്ന ‘സാധുപെണ്ണ്’' ആണ് ആദ്യം അച്ചടിമഷി പുരണ്ട കഥ. കേസരി ബാലകൃഷ്ണപിള്ളയുടെ പത്രാധിപത്യത്തിലുള്ള പ്രബോധനമായിരുന്നു പിന്നീട് പ്രചോദനം. സ്കൂൾ ഫൈനലിനു ശേഷം രണ്ടു വർ ഷത്തെ പ്ളീഡർഷിപ്പിനു ചേർന്നു മജിസ്ട്രേട്ടു കോടതിയിൽ പ്രാക്ടീസിനുള്ള യോഗ്യത നേടി. തിരുവനന്ത പുരത്തു താമസിച്ച ഈ കാലയളവിൽ മലയാളത്തിലെ പ്രമുഖ എഴുത്തുകാരുമായി അടുത്തിടപഴകുവാനു ള്ള അവസരമുണ്ടായി. കെ. ശിവശങ്കരപ്പിള്ള എന്ന പേർ ആനുകാലികങ്ങളിൽ സ്ഥിരമായി പ്രത്യക്ഷ പ്പെട്ടു തുടങ്ങി. വെള്ളപ്പൊക്കത്തിൽ, ഒരു സാധാരണ തൂക്കിക്കൊല, സ്ഥലം മാറ്റം, മുതലായവ ആദ്യ കാല കൃതികളാണ്. ത്യാഗത്തിന്റെ പ്രതിഫലം എന്ന ആദ്യ നോവൽ 1933-ൽ പുറത്തുവന്നു. ഈ വി കൃഷ്ണപിള്ളയുടെ അവതാരികയോടു കൂടി പതിതപങ്കജം, തുടർന്ന് ആദ്യ കഥാ സമാഹാരം ‘ പുതുമലർ’ -1935ൽ.
ഒരു ദിവസം അച്ഛൻ വീട്ടിലേക്കു വിളിച്ചുവരുത്തി ‘ ഡാ, നാരായണപിള്ളയുടെ അനന്തിരവൾ ഒരു പെണ്ണു ണ്ട്, അവളും നീയുമായുള്ള സംബന്ധം നിശ്ചയിച്ചു എന്നു പറഞ്ഞു. അമ്മയും പറഞ്ഞു നല്ല പെണ്ണാണ്, കാത്ത ജീവിത സഖിയായി.
രാജകീയ പ്രണയങ്ങളും കുബേര പ്രേമങ്ങളും തകർത്താടിയിരുന്ന മലയാള കഥാലോകത്തിലേക്ക് തോ ട്ടിച്ചിയുടേയും തോട്ടിയുടേയും പവിത്രപ്രേമത്തെ കൈപിടിച്ചു കൊണ്ടുവരാനുള്ള പ്രചോദനം
ആലപ്പുഴയിലെ വക്കീൽ ഗുമസ്തപ്പണിയാണ് നൽകിയത്. ചന്ദ്രികാചർച്ചിതമായ രാത്രിയിൽ പ്രേമ സംഗമങ്ങൾ നടത്തിയിരുന്ന മന്ത്രികുമാരനും രാജകുമാരിക്കും പകരം നൈറ്റ് സോയിൽ ഡിപ്പോയിൽ വച്ചുള്ള ഒരു തോട്ടി-തോട്ടിച്ചി പ്രണയം, തോട്ടിയായ ചുടലമുത്തു വള്ളിയെ ആശ്‌ളേഷിക്കുന്നത് അങ്ങ നെയാണ് അനുവാചക ഹൃദയങ്ങളിലേക്ക് തരംഗമായെത്തിയത്. നിത്യ വ്യവഹാരങ്ങളിൽ സാക്ഷിയാ കേണ്ടി വന്ന അനേകം അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് 1947-ൽ തോട്ടിയുടെ മകൻ നോവലായി റങ്ങിയത്.
ഉഴവുപാട്ടും തേക്കുപാട്ടും കളപറിപ്പാട്ടും കൊയ്ത്തുമെതിപ്പാട്ടുകളും താരാട്ടുപാടി വളർത്തിയ കുട്ടനാടൻ ബാല്യങ്ങളുടേയും പത്തിനൊന്നു പതം കൊണ്ടുമാത്രം ആണ്ടുകാലം അരവയർ പിഴയ്ക്കേണ്ടു ന്നഅടിയാള കുടുംബങ്ങളുടേയും അടിയാളത്തിയുടേ ഒട്ടിയ വയറിൽ മേലാള-തമ്പ്രാക്കളുടെ വിളയാട്ടങ്ങളുടേയും കഥയു മായി രണ്ടിടങ്ങഴി പുറത്തിറങ്ങുമ്പോൾ അതൊരു സാമൂഹിക പരിവർത്തനത്തിനുള്ള കാഹളം കൂടിയായി രുന്നു. കൃഷി ഭൂമി കർഷകന് എന്ന അവബോധം ആദ്യം ഉയർ ത്തിയതും പത്തിനൊന്നു പതം ലഭിച്ചിരു ന്നിടത്ത് എട്ടിനൊന്നുപതവും നാലിനൊന്നു തീർപ്പും എന്ന ആവശ്യവും ഉന്നയിക്കാനുള്ള ആത്മധൈ ര്യവും അടിയാളർക്ക് പകരാൻ 1948-ൽ ഇറങ്ങിയ രണ്ടിടങ്ങഴിയും പ്രേരണയായി. പ്രഭാതം മുതൽ പ്രദോഷം വരെ പാടശേഖരങ്ങളിൽ ചോര നീരാക്കുന്ന പുലയന്റേയും പറയന്റേയും ആകുലതകൾക്കും അല്പസന്തോഷങ്ങൾക്കുമൊപ്പം കാർഷിക രംഗത്ത് അനിവാര്യമായിരുന്ന വിപ്‌ളവത്തിന്റെ വിത്തും അങ്ങിനെ വിതക്കപ്പെടുകയായിരുന്നു.
തലയോട്, തെണ്ടിവർഗ്ഗം, അവന്റെ സ്മരണകൾ എന്നീ കഥകൾക്കു ശേഷമാണ് ചെമ്മീൻ -ന്റെ ചാകര വരവ്. അമ്പല പ്പുഴ വിദ്യാർത്ഥിയായിരുന്ന കാലം സഹപാഠികളുടെ അരയക്കുടി യിൽ നിന്നും ലഭിച്ച അടി സ്ഥാന അറിവുകളുടെ ഊര്‍മ്മക്കീറുക ളും വക്കീലായപ്പോൾ കൈകാര്യം ചെയ്യേണ്ടിവന്ന അരയന്മാരു ടെ കേസുകെട്ടുകളും കടലമ്മ എന്ന അപാര ശാക്തിക ബിംബ വും നല്കിയ ഉർജ്ജത്തിൽ നിന്നാണ് ചെമ്മീൻ രൂപം കൊണ്ടത്. കടലമ്മ ഒരു ദേവതയായി അരയന്റെ മനസ്സിൽ കുടികൊള്ളുന്നു. അവന്റെ നിത്യ സത്യ ങ്ങളും ജീവതവ്യഥകളുമെല്ലാം അവിടെയാണ് സമർപ്പിക്കപ്പെടുന്നത്. അലൌകികമായ പരിവേഷത്തോ ടെ ആ അമ്മ എല്ലാ അരയക്കുടികളേയും സംരക്ഷിച്ചുപോരുന്നു. ആ വിശ്വാസം തന്നെയാണ് തോണി യിൽ പുറംകടലിൽ പോ
ണ അരയന്റെ ജീവൻ കുടിയിലുള്ള അരയത്തിയുടെ വിശുദ്ധിയി ലൂടെയാണ് സം രക്ഷിക്കപ്പെടുന്നത് എന്നത്. കറുത്തമ്മയും പള നിയും പരീക്കുട്ടിയും ചെമ്പങ്കുഞ്ഞും നമുക്കു കാട്ടിത്തരുന്ന തും മറ്റൊന്നല്ല. 1956-ൽ ചെമ്മീൻ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരം കരസ്തമാക്കി. ലോക ഭാഷകളിലേക്കു മൊഴിമാറ്റം നടത്താൻ യുനെസ്കോ ചെമ്മീൻ തെരഞ്ഞെടുത്തു. പതിനാലു ലോക ഭാഷകളിലും എല്ലാ ഇന്ത്യൻ ഭാഷകളിലും ചെമ്മീൻ വിവർത്തനം ചെയ്യപ്പെട്ടു. രാമു കാര്യാട്ട് സംവിധാനം ചെയ്ത ചെമ്മീൻ എന്ന സിനിമ രാഷ്ടപതിയുടെ സ്വർണ്ണമെഡൽ നേടി.
ഏറെ കാലിക പ്രസക്തിയുള്ള കഥയുമായാണ് തുടർന്ന് ഏണിപ്പടികൾ എത്തിയത് തൊഴിലിലെ അഭിവൃദ്ധിയുടെ പടവുകൾ താണ്ടിക്കയറാൻ എന്തു കൂത്സിത തന്ത്രവും പ്രയോഗിക്കാൻ മടിക്കാത്ത സർക്കാർ ജീവനക്കാരൻ ഇന്ന് സർവസാധാരണ കാഴ്ചയാണ്. എല്ലാ മൂല്യങ്ങളും അരിഞ്ഞുതള്ളി തന്റെ ലക്ഷ്യത്തിലെത്താൻ കച്ചകെട്ടിയിറങ്ങിയ സർക്കാർ ഗുമസ്തൻ ഔദ്യോഗികമായി പരമോന്നതിയിലെ ത്തിയിട്ടും ഏണിപ്പടികളിലെ കേശവപിള്ളയ്ക്കു വീണ്ടും മുന്നിൽ ശൂന്യതമാത്രമാണ് അവശേഷിച്ചത്.
കയർ എന്ന ഇതിഹാസം - മനുഷ്യനും മണ്ണുമായുള്ള അഗാധ ബന്ധത്തിന്റെയും എല്ലാ മാറ്റങ്ങളേയും അറിഞ്ഞുൾക്കൊള്ളുന്ന കാലത്തിന്റേയും സമന്വയമാണ് ഇതിവൃത്തം. രണ്ടര നൂറ്റാണ്ടു കാലം, ആറ് തലമുറകൾ, നായകനും നായികയും സമൂഹവും മണ്ണുമാണ്. മോഹവും മോഹഭംഗങ്ങളും ആനന്ദവും ദുഖവും ആശയും നിരാശയും, കുടിയേറ്റവും അധിനിവേശവും ജന്മി മുതലാളിത്തത്തിന്റെ ഭീകര വാഴ്ചയും തൊഴിലാളിവർഗ്ഗം അനുഭവിച്ച അടിച്ചമർത്തലുകളും ഉയർത്തെഴുനേല്പുകളും കൂടിക്കുഴഞ്ഞ ആറില്പരം തലമുറകളെക്കണ്ട ഒരു ദേശത്തിന്റെ കാലിക പരിണാമങ്ങളുടെ ആഖ്യായികയാണ് ഈ ഇതിഹാസ സമാനമായ രചന. ഭൂമി അളന്നുതിരിച്ചു തിട്ടപ്പെടുത്തുന്ന ക് ളാസ്സിഫയർ എന്ന ക്ളാസിപ്പേരുടെ വരവറിയിച്ചുകൊണ്ടു തുടങ്ങുന്ന കയർ, നാഗംപിള്ളയും ഔതയും പെണ്ണുങ്ങളുടെ സൌന്ദര്യ പ്പിണക്കങ്ങൾ വരുത്തുന്ന വിനയും ആദ്യ സ്കൂളിന്റെ വരവും തമിഴ് ബ്രാഹ്മണരുടെ അധിനിവേശവും( പി ന്നീട് മങ്കൊമ്പ് സ്വാമിയെന്നറിയപ്പടുന്ന ജന്മിയുടെ മുൻഗാമികൾ) വിപ്ളവകാരിയായ വെടിപ്പുരക്കൽ കുഞ്ഞൻ നായരും, ഖാദി, തപാൽ, രാഷ്ട്രീയം, കോൺഗ്രസ്സ്, വൈക്കം സത്യാഗ്രഹം, പുന്നപ്ര വയലാറും സ്വാതന്ത്ര്യ ലബ്ധിയും, മന്നത്തു പത്മനാഭനും എൻ എസ്സ് എസ്സും വരെയെത്തുമ്പോഴേക്കും ആരും ഒന്നുമാകുന്നില്ലന്നും എങ്ങുമെത്തുന്നില്ലന്നും എല്ലാം കാലഗതിയില്‍ വിലയം പ്രാപിക്കുന്ന അനുഭവ ചരിത്രമാവുമ്പോഴേക്കും പൂക്കൈതയാറിലൂടെ ഒരുപാടു ജലം കുട്ടനാടിനെ കഴുകി വേമ്പനാട്ടുകായലിലൂടെ അലയാഴിയുടെ അഘാതതയിലേക്ക് ഒഴുകിപ്പോയിരുന്നു.
സോവിയറ്റ് ലാൻഡ് അവാർഡ്, വയലാർ അവാർഡ്, 1985-ൽ ജ്ഞാനപീഠം.... ഒരു മലയാളി എഴുത്തുകാരന് തന്റെ കാലത്തു നിലവിലുള്ള പരമാവധി പുരസ്കാരങ്ങളും ഏറ്റുവാങ്ങാൻ തക്ക ഭാഗ്യ ജന്മത്തിന്റെ തമ്പുരാൻ കാലയവനികക്കുള്ളിലിരുന്ന് ഇനിയും പറയാൻ ബാക്കിവച്ചുപോയ കഥകൾക്കുള്ള തിരക്കഥ മെനയുകയാവാം.
1999 ഏപ്രിൽ പത്തിന് കാത്തയെ വിട്ടുപോയ തകഴിയുടെ ശങ്കരമംഗലം തറവാട് പിന്നീട് കേരളസർക്കാർ ഏറ്റെടുത്തു, ഇന്നത് ആ അനശ്വര കഥാകാരന്റെ നാമത്തിലുള്ള മ്യൂസിയമായി സംരക്ഷിപ്പെട്ടിരിക്കുന്നു.


kuttanadans.blogspot.com/
Originally posted 17 months ago.
(
permalink
)
Kuttanaadan/കുട്ടനാടന്‍ edited this topic 16 months ago.
|
 |
കുട്ടനാടന്‍ ആമുഖത്തില്‍ പറഞ്ഞപോലെ പലരും സംശയം പ്രകടിപ്പിച്ചു.
ഫോട്ടോഗ്രാഫിയും സാഹിത്യവും തമ്മില്‍ എന്തു ബന്ധം?
അത് എത്രയൊ ലളിതമെന്ന് കുട്ടനാടന്‍ കാട്ടിത്തരുന്നു.
കുട്ടനാടിന്റെ ഇതിഹാസകാരനായ തകഴിയെ,
പരിമിതിയ്ക്കുള്ളില്‍ നിന്നുകൊണ്ട് വളരെ ഭംഗിയായി
അനുയോജ്യമായ ചിത്രങ്ങളിലൂടെ,
ഈ അക്ഷരമുറ്റത്ത് പരിചയപ്പെടുത്തുകവഴി കുട്ടനാടന്‍ അതാണ് ചെയ്തത്.
നമുക്ക് അറിയാവുന്ന, നാം വായിച്ചിട്ടുള്ള, മറ്റു കഥാകാരന്മാരെയും കവികളേയും ഈ അക്ഷരമുറ്റത്ത് ഇതേപോലെ ചിത്രങ്ങളിലൂടെ പരിചയപ്പെടാനാവട്ടെ.
===================================
തകഴി സ്മാരകം:നാഷണല്‍ ഹൈവേയില്‍ അമ്പലപ്പുഴ കച്ചേരി മുക്കില്‍ നിന്ന് കിഴക്കോട്ടുള്ള റോഡില്‍ തകഴി റെയില്‍ ക്രോസ്സിംഗിനു തൊട്ടുമുന്‍പ് റോഡിന്റെ വലതുവശം.
Originally posted 17 months ago.
(
permalink
)
Kuttanaadan/കുട്ടനാടന്‍ edited this topic 16 months ago.
|
 |
മധുചേട്ടാ...ഗംഭീരം...!!!
ഞാന്‍ 9-ം ക്ലാസ്സില്‍ പഠിച്ചപ്പോഴും തോന്നി തകഴിച്ചേട്ടന് തോന്നിയ പോലെ ഒരു ആരാധന... അത് എഴുത്തായി മാറിയപ്പോ അവളുടെ കാമുകനാണ് എന്നെ അഭിനന്ദിച്ചത് :(
അന്നോടെ ഞാന്‍ എഴുത്ത് നിര്‍ത്തി...!!! :)
Posted 17 months ago.
(
permalink
)
|
 |
മധുചേട്ടാ.. കിടിലന്‍ അവതരണം. ഒരു ഡോക്കുമെന്ററി കണ്ടത് പോലെ തോന്നുന്നു.
@ശ്രീജി:- പരാജയം വിജത്തിന്റെ ചവിട്ടുപടി എന്നാണല്ലോ..വീണ്ടും ശ്രമിക്കാമായിരുന്നു. ഒരു കഥാകാരനെ മലയാളത്തിന് നഷ്ടപ്പെടില്ലായിരുന്നു.
Posted 17 months ago.
(
permalink
)
|
 |
ഇന്നലെ ജെ പി എന്നോട് ഇതിനെ കുറിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ അപ്പോള്‍ ഒന്നും ആലോചിച്ചില്ല,പക്ഷെ തകഴിയെ കുറിച്ചാണ് ആണ് ആദ്യം എഴുതുന്നത് എന്ന് പറഞ്ഞപ്പോള്‍ മനസില്‍ എനിക്ക് കുട്ടനാടനെ ഓര്‍മവന്നു,കുട്ടനാടിന്‍റെ സ്വന്തം കലാകാരനെ കുറിച്ച് നമ്മളെക്കാളേറെ പറയാന്‍ നിങ്ങള്‍ക്കുണ്ടാവും എന്ന് എനിക്ക് അപ്പോളെ എനിക്ക് തോനി. ഇപ്പോള്‍ കണ്ടപ്പോള്‍ ഞാന്‍ മനസ്സില്‍ വിചാരിച്ചത് പോലെ തന്നെ എന്ന് ജെ പി യോട് പറയുകയും ചെയ്തു. വായന മരിക്കുന്നു എന്ന് മുറവിളി കൂട്ടുന്ന സാംസ്കാരിക നായകന്‍മാര്‍ ഇത് കണ്ടു മിണ്ടാതിരിക്കട്ടെ, കാരണം വായന ഇത്രയും ലളിതവും മനോഹരവുമായി ചിത്രങ്ങളുടെ സഹായത്തോടെ ആവിഷ്കരിക്കാന്‍ പറ്റും എന്ന് കുട്ടനാടന്‍ തെളിയിച്ചിരിക്കുന്നു.കൂടാതെ തകഴി ജ്ഞാന പീഠം വാങ്ങിയത് ലോക സാഹിത്യത്തിലെ മനോഹര കവിയും എഴുത്തുകരനുമൊക്കെ ആയ ഒക്ടോവിയ പാസ്സില്‍ നിന്നാണെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല ,ഇവിടെ വായിക്കുമ്പോള്‍ നല്ലൊരു ഒഴുക്ക് കാണുന്നുണ്ട്,വായനയുടെ മര്‍മം ഫ്ലോ തന്നെയാണ് അത് മുഴു നീളെ ഉണ്ട് കുട്ടാനാടന്‍, അഭിനന്ദനങ്ങള്‍ ..................!
Posted 17 months ago.
(
permalink
)
|
 |
ithu gambheeram......
Posted 17 months ago.
(
permalink
)
|
 |
good one
Posted 16 months ago.
(
permalink
)
|
 |
Great.We should have people like JP to have posts like this.Good work JP...
Posted 16 months ago.
(
permalink
)
|
 |
@Saashraj: It is done by Kuttanadan. The credit goes ti HIM.
:)
Posted 16 months ago.
(
permalink
)
|
 |
ചിദംബര സ്മരണകളിലൂടെ ..
“നാമെല്ലാവ്ം മഴയ്ക്കു കീഴിലെ മഴ മാത്രമാണ്”
-പാബ്ളോ നെരൂദ
ബാലചന്ദ്രൻ സ്നേഹപൂർവം എന്നൊപ്പിട്ടു നീട്ടിയത് ഓർമ്മപ്പെരുക്കങ്ങളുടെ ജലരഹിതമായ ചെമ്പൻ ശിരസ്സുകളിലേക്ക് വിതുമ്മിക്കൊണ്ട് ചായുന്ന മഴയുടെ പേടകമായിരുന്നു എന്ന് മനസ്സി ലാക്കിയത് പിന്നെയും കുറെ കഴിഞ്ഞിട്ടാണ്.
താഴെ വയ്ക്കാനാവാതെ ‘ചിദംബരസ്മരണ’ വായിച്ചു തീർത്ത രാത്രിയിൽ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് നനവുള്ള ഓർമ്മകളുടെ ആതിഥ്യം മനസ്സിനെ ഹൃദ്യമായി ആനയിച്ചു കൊണ്ടു പോവുകയായിരുന്നു. അനുഭവത്തിന്റെ സൂക്ഷ്മതയെക്കുറിച്ച് അറിയാവുന്നൊരാൾ ആത്മക്കുറിപ്പു കൾ എഴുതുമ്പോൾ സ്മൃതിയുടെ കരിയിലകളിൽ പരതി നാം നമ്മെ ത്തന്നെയാണ് വായിക്കുന്നത്. അതുകൊണ്ട് പുസ്തകത്തിന്റെ അവസാനതാളും മറിച്ച് അടച്ചു വച്ചാലും ചിലതൊന്നും അവസാനിക്കുന്നില്ല്. വിദൂരത്തിലെ പള്ളി മണിപോലെ, ഒരു മെഴുകുതിരിയുടെ ഉറച്ചുപോയ കണ്ണീരു പോലെ, പ്രാവിന്റെ ചിറകൊച്ചയ്ക്കൊപ്പമുള്ള കുറുകൽ പോലെ, ആകാശത്തിന്റെ മുഖപ്പിലേ ക്കെഴുന്ന ഇലപൊഴിയും കാലത്തിന്റെ എലുമ്പുകൾ പോലെ, ചിലതെല്ലാം മന സ്സിൽ ബാക്കിയാവുന്നു.
ബാലചന്ദ്രൻ ചുള്ളിക്കടിന്റെ ഓരോ കവിതയും തീവ്രമായ അനുഭവസംഘർഷങ്ങളുടെ ഖര പ്രവാഹമാണ്. കവിത അനുഭവത്തിന്റെ നഗ്നവും സൂഷ്മവുമായ യാതാർഥ്യമായിരിക്കെ ഈ ഗദ്യമായ ആത്മരേഖകളുടെ രചനാ പ്രേരണ എന്തായിരിക്കാം? ബാലചന്ദ്രനോടും വിജയലക്ഷ്മിയോടും ഏറെ നേരം സംസാരിച്ചിരുന്നിട്ടും എനിക്കു ചോദിക്കാനാവാതെ പോയ ഒരു ചോദ്യം ഒരുപക്ഷേ സാഹിത്യത്തിലെ വ്യവസ്ഥാപിത രൂപങ്ങളോട് എന്നും കലഹിച്ചുപോന്ന ചരിത്രമുള്ള ബാലന്റെ ആ ത്മാവിഷ്കാരത്തിന്റെ മറ്റൊരു ഘടന കണ്ടെത്തിയതാവാം.ഇതിനെ കാവ്യമല്ലന്നു പറയുന്നതെങ്ങിനെ ?
ആത്മനിന്ദയുടേയും പശ്ചാത്താപത്തിന്റേയും തീയിലെരിഞ്ഞ ബാലന്റെ വാക്കുകൾ അശുദ്ധം മാറി നിരക്കുന്ന കലയാണ് ഈ പുസ്തകം. അഭിമാനത്തേക്കാൾ വലുതാണ് അന്നം എന്ന വിശ്വാസ മൂട്ടിയ കഷ്ടദിനങ്ങളിലെ പച്ചായായ മനുഷ്യൻ മുന്നിൽ വന്നു നിൽക്കുന്നു. അയാൾ നമുക്ക് അത്ര അപരിചിതനല്ല. കടന്നു വന്ന വഴിയിലെവിടെയോ വച്ച് ഒരിക്കൽ (അല്ലങ്കിൽ എത്രയോ തവണ) ഞാനും നിങ്ങളും ഇതുപോലെ നിസഹായനും അനാഥനുമായി നിന്നു കരഞ്ഞു പോയിട്ടുണ്ട്..! കാമവും കാപട്യവും സ്വാർത്ഥതയും ദാരിദ്ര്യവും നരജീ വിതമായ വേദനയുടെ സ്വാഭാവിക പ്രകൃതികളായി ഇങ്ങനെ വെളിച്ചത്തിൽ ഇതിനു മുൻപ് എപ്പോഴെങ്കിലും വന്നു നിരന്നിട്ടുണ്ടോ എന്നു സംശയം.
കവിത, കവിതയെ തിരിച്ചറിയുന്ന ഒരു സന്ദർഭം ബാലചന്ദ്രൻ ഈ പുസ്തകത്തിൽ അനുസ്മരിക്കുന്നുണ്ട്. എറണാകുളം മഹാരാജാസിന്റെ മുൻപിൽ മുഷിഞ്ഞു കീറിയ വസ്ത്രം ധരിച്ച് പകച്ചു നിൽക്കുന്ന ഒരു പയ്യന്റെ കാലിൽ, “സഹ്യനേക്കാൾ തലപ്പൊക്കവും നിളയേക്കാൾ ആർദ്രതയുമുള്ള ആ മേഘരൂപൻ, കവി ജന്മം ചരരാശിയിലാണന്ന് രക്തം കൊണ്ടെഴുതിയ സാക്ഷാൽ ശ്രീ കുഞ്ഞിരാമൻ നായർ, ബാലചന്ദ്രന്റെ ശരിയായ പൂർവികൻ നമസ്കരിച്ച കാഴ്ചയാണത്. കവിതയെന്ന നിത്യ കന്യകയെത്തേടി നടക്കുന്ന ആ ഭ്രഷ്ടകാമുകൻ, ബാലചന്ദ്രനെ കണ്ടയുടനേ ചോദിച്ചത് - നീ കവിതയെഴുതുമോ ? എന്നാണ്. തൊഴുകൈയോടെ, എന്നെ എങ്ങിനെ അറിയുമെന്ന ചോദ്യത്തിന് നിന്നെ കണ്ടാലറിയാം എന്നായിരുന്നുവത്രേ കേരളം കണ്ട എക്കാലത്തേയും വലിയ കവികളിലൊരാളായ പി കുഞ്ഞിരാമൻ നായരുടെ മറുപടി. പിന്നെയാണദ്ദേഹം ബാലന്റെ പാദങ്ങളിൽ തൊട്ടത്. കവിത, മനസ്സിന്റെ അറിയാതലങ്ങളിലാണ് ചെന്ന് അർഥ നിവേദനം നിർവഹിക്കുന്നത്. കടലാസും പേനയും പുസ്തകവും അച്ചടി മഷിയും ഒന്നുമില്ലങ്കിലും കവിതയുണ്ട്, അതിന്റെ വിദ്യുത് പ്രസരമുണ്ട്, ഈ സംഭവം ഉദാഹരണം.
കവി കിടങ്ങറ ശ്രീവത്സനെ ബാലചന്ദ്രൻ അറിയുന്ന രംഗവും ഇതോടൊപ്പം ചേർത്തു വായിക്കണം. മിഷൻ ആശുപത്രിയിൽ ഭാര്യ ചികിത്സിച്ചതിന്റെ പണമടയ്ക്കാൻ നിവൃത്തിയില്ലാതെ കടം ചോദിക്കാൻ ബാബുവിന്റെ വീട്ടിൽ വരുമ്പോഴാണ് ബാലചന്ദ്രൻ അദ്ദേഹത്തെ കാണുന്നത്. ട്യൂട്ടോറിയൽ കോളേജിൽ മലയാള ഭാഷാദ്ധ്യാപനം കൊണ്ട് കിട്ടുന്ന 500 രൂപകൊണ്ട് കുടുംബത്തെ പോറ്റുന്ന പരമ ദരിദ്രനായ അഭിമാനി. പ്രപഞ്ചഭാവങ്ങളുടെ പരാപരകോടികളെ സമന്വയിപ്പിക്കുന്ന ബ്രഹ്മാണ്ഡ ഭാവനാബിന്ദു അലിഞ്ഞു ചേർന്ന കവിത എന്നു ബാലചന്ദ്രൻ ശ്രീവത്സന്റെ കവിതയെ വിശേഷിപ്പിക്കുന്നു.
വീടും അതിന്റെ സംഗീതവും ഒന്നും നമുക്കുള്ളതല്ല എന്ന കവി സങ്കല്പത്തെക്കുറിച്ചും ബാലനെഴുതുമ്പോൾ കൈവശാവകാശമില്ലാത്ത ഈ ലോകത്തിൽ നിത്യദുഖത്തിനും അപമാനത്തിനുമി ടയിലും ‘ ഇളവേൽക്കാൻ മാത്രം വീടു തേടുന്നവർ നമ്മൾ’ എന്ന നിസ്സംഗത കൊണ്ട് എല്ലാം സാമാന്യവൽക്കരിക്കാനുള്ള പാകത ശ്രീവത്സൻ നേടിയിരിക്കുന്നു എന്നു നാമറിയുന്നു. ബാലൻ എഴുതുന്നു, “ജീവിക്കാൻ സൌകര്യമുള്ളവന് കവിത അലങ്കാരമാണ്, ഗതികെട്ടവന് കവിത്വം ശാപവും.”
മാധവിക്കുട്ടിയുടെ വീട്ടിൽ പോയ കഥ ബാലചന്ദ്രൻ വർണ്ണിക്കുന്നത് കണ്ണീർ നനവോടെയാണ്. തീരെ പ്രതീക്ഷിക്കാത്ത ഒന്ന് എപ്പോഴും കാത്തുവയ്ക്കുന്ന ജിവിതം എന്ന മഹാത്ഭുതത്തെ ബാലചന്ദ്രറ്റ്നെ വാഗ്‌രൂപങ്ങൾ നിരന്തരം സാക്ഷ്യപ്പെടുത്തുന്നു. ‘തമിഴ് നാട്യപ്പെരുമയിൽ പുകഴ്കൊടി‘ എന്ന് ഉച്ചഭാഷിണിയിലൂടെ അഞ്ചു രുപാ കൂലിക്ക് വിളിച്ചു പറഞ്ഞു നടന്ന പയ്യൻ ഇരുപത് വർഷങ്ങൾക്കു ശേഷം അതേ നടികർതിലകം ശിവാജി ഗണേശനോടൊപ്പം വിശാലമായ തളത്തിലിരുന്ന് തിരക്കഥാ ചർച്ച
നടത്തിയതെങ്ങിനെ? വിശന്നു തളർന്ന് ഭിക്ഷക്കാരനെ പ്പോലെ കയറിച്ചെന്നപ്പോൾ സ്നേഹം കൊണ്ട് വിരുന്നൂട്ടിയ മലയാള സാഹിത്യത്തിലെ രാജകുമാരിയെപ്പറ്റി വർഷങ്ങൾക്കു ശേഷം നോബൽ അവാർഡു കമ്മിറ്റി ചെയർമാൻ ഷെൽ എസ്പ്മാർക്കിനോട് സ്വീഡിഷ് അ ക്കാഡമി ഹാളിൽ വച്ച് സംസാരിപ്പിച്ച ശക്തി ഏതാണ്? ഇവകളെ നിർദ്ധാരണം ചെയ്യാൻനമുക്കു കഴിഞ്ഞെന്നു വരില്ല. അകസ്മികതകളുടെ ആകത്തു കയാണല്ലോ നാമെല്ലാം ജീവിതമെന്ന് വിളിച്ചു പോരുന്നത്. സള്ളിപ്രഥോമിനു നൽകിയതു കൊണ്ട് നഷ്ടപ്പെട്ടു പോയ അന്തസ്സ് മാധവിക്കുട്ടിക്കു കൊടുക്കുന്നതിലൂടെ അവാർഡ് കമ്മിറ്റി വീണ്ടെടുക്കട്ടെ എന്നും ബാലചന്ദ്രൻ അർഥമാക്കുന്നുണ്ടന്നു തോന്നി, ഈ ഭാഗം വായിച്ച പ്പോൾ. ഒപ്പം ഈ കഥ മറ്റൊന്നു കൂടി മുന്നിൽ വയ്ക്കുന്നു, വീണ്ടും താങ്കളിവിടെ വരാനിടയാവട്ടെ എന്ന നോബൽ സമിതിയുടെ ചെയർ മാന്റെ മുഖത്തു നോക്കി ‘ജീവിച്ചിരിക്കെ ടോൾ സ്റ്റോയിക്കു കൊടുക്കാത്ത സമ്മാനം വാങ്ങാൻ താനൊരിക്കലും ഇവിടെ വരില്ല എന്ന് മുഖത്തടിച്ച പോലെ പറയാനുള്ള തന്റേടം മലയാള ത്തിലെ ഒരേയൊരു ബാലചന്ദ്രനേയൂള്ളൂ എന്നതാണത്.(ഉണ്ടായിരുന്നുള്ളൂ എന്നാരെങ്കിലും തിരുത്തിയാൽ ഒരു തർക്കത്തിനു ഇന്നു പ്രസക്തിയില്ല) 1990ലെ ഏറ്റവും മികച്ച യുവസാഹിത്യകാരനുള്ള സംസ്കൃതീ പുരസ്കാരം ലഭിച്ച പ്പോൾ സാഹിത്യത്തിന്റെ പേരിലുള്ള ഒരവാർഡും താൻ സ്വീകരിക്കില്ല എന്നു പറഞ്ഞ ബാലനെ ഓർമ്മ വരുന്നു. അന്നാണ് ആ പുല്ലുവഴിയിലെ മഹാധിക്കാരി (എം പി നാരായണ പിള്ള) 100 രൂപ യുടെ ചെക്ക് ബാലന് അയച്ചു കൊടുത്തത്. വിധേയത്വത്തിന്റെ പ്രാകൃതമായ കോലംതുള്ളലുകൾക്കിടയിൽ ഇത്തരം തൻപോരിമയൂള്ള പ്രകാശരൂപങ്ങൾ എന്തുകൊണ്ടോ നമ്മുടെ സാംസ്കാരിക രംഗത്ത് അപൂർവ്വ കാഴ്ചയാണ്.
ആൾക്കൂട്ടങ്ങളുടെ ആരവാരങ്ങളിലും ബാലന്റെ കണ്ണെത്തുന്നത് തിരസ്കൃത ദൈന്യങ്ങളിലാണ്. ആഘോഷങ്ങൾ എല്ലാവർക്കും സമൃദ്ധമായിക്കൊള്ളണമെന്നില്ല എന്നാണല്ലോ ‘ഓർമ്മകളുടെ ഓണം‘ എന്ന കവിതയിലും ബാലൻ പറയുന്നത്, ഐശ്വര്യമായ ഓണത്തിന്റെ പിന്നാമ്പുറമാണ് ‘ഇരന്നുണ്ട ഓണത്തിൽ’. തിരുവോണദിവസം തരക്കേടില്ലാത്ത ഒരു വീട്ടിൽ കയറിച്ചെന്നു വിശക്കുന്നു എന്നു പറഞ്ഞ ബലനെ, അവിടുത്തെ വാത്സല്യ നിധിയായ വൃദ്ധ അവിയലും സാമ്പാറും പുളിശേരിയും ചേർത്ത് നിറച്ചൂട്ടിയത്, ആ വീട്ടിലെ പെൺകുട്ടി, ഇത് ഭി ക്ഷക്കാരനല്ലന്നും കടമ്മനിട്ടയോടും സുഗതകുമാരിയോടും ഒപ്പം കോളേജിൽ കവിത ചൊ ല്ലാൻ വന്ന ബാലചന്ദ്രൻ ചുള്ളിക്കടാണിത് എന്നും തിരിച്ചറിഞ്ഞത്, ആരേയും നോക്കാതെ തല കുനിച്ചിരുന്ന് മുഴുവൻ ഉണ്ട്, കിണ്ടിയിൽ നിന്ന് ജലമെടുത്ത് തളിച്ച് ഇരുന്ന സ്ഥലം ശുദ്ധീ കരിച്ച് ഇറങ്ങിപ്പോന്നത്. മനുഷ്യന്റെ പ്രാഥമികമായ ആവശ്യം അന്നമാണന്നത് (അന്നം എ ന്ന കവിത ബ്രഹ്മാണ്ഡത്തെത്തന്നെ ഭക്ഷണമായി കല്പിക്കുന്നു, കാലം ഒരു പിളർന്ന വായും) ബാലൻ നിരന്തരം ആവർത്തിക്കുന്ന സത്യമാണ്. ജീവിതവുമായി നൂൽബന്ധമില്ലാത്ത സി ദ്ധാന്തങ്ങൾ പുകപോലെ തൂങ്ങിനിൽക്കുന്ന മസ്തിഷ്കങ്ങളുമായി ശ്വസിച്ചു ജീവിക്കുന്ന സത്വങ്ങ ളിൽ നിന്നും ബാലചന്ദ്രനെ മാറ്റി നിർത്തുന്ന ഭൂമിക ഇതാകുന്നു, തീവ്രമായ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ നിന്നുമാണ് ബാലൻ കവിതയ്ക്കുള്ള വാരിയല്ലുകൾ വലിച്ചൂരുന്നത്.
പ്രവാസ ജീവിതം കഴിഞ്ഞ് മിച്ചമുള്ളതുമായി നാട്ടിൽ തിരിച്ചെത്തുന്നവരുടെ (‘റിട്ടേണി’ എന്നൊരോമന പദമുണ്ട് ഇവർക്ക് ഇംഗ്ളീഷിൽ) ദുരന്തങ്ങളെ പരോക്ഷമായി ചിത്രീകരിക്കുന്നു ണ്ട് ഭ്രാന്തനിൽ, സിംഗപ്പൂരിൽ നിന്നും മടങ്ങിയ കുട്ടിക്കലത്ത് ഇംഗ്ളീഷ് പുസ്തകങ്ങളുടെ ലോകത്ത് ബാലനെ എത്തിച്ച മോഹനനെ, അനാഥനും ഭ്രാന്തനുമായി ബസ്റ്റാന്റിൽ വച്ച് വർഷ ങ്ങൾക്കു ശേഷം കണ്ടുമുട്ടുന്ന കഥ സമൂഹ മനസ്സാക്ഷിക്കു നേരേ ഒരുപാടു കല്ലുകൾ കരുതി വയ്ക്കുന്നു. പ്രവാസിയാണന്നതുകൊണ്ടു മാത്രമല്ല ഈ കഥ എനിക്കു നോവുന്നത്, നീരേറ്റുപുറ ത്തെ ഗോപാലപിള്ളച്ചേട്ടന്റെ മകൻ ജയന്റെ കഥ തന്നെയ്ല്ലേ ബാലൻ, മോഹനൻ എ ന്ന പേരിൽ പറഞ്ഞത് എന്ന് അപരാധത്തോടെ ഞാൻ സംശയിച്ചുപോയി. അല്ല അവ ഒന്നാ കാൻ വഴിയില്ല. വാക്കുകളുടെ ഈ തേജോരൂപിയായ മഴ നമ്മുടെ ഒരോരുത്തരുടേയും ഉള്ളിലെ ഊഷരഭൂവിൽ സുപ്താവസ്ഥയിലുള്ള സ്മരണയുടെ വിത്തുകളെ കുലുക്കി ഉണർത്തുന്ന താണ്, മരവിപ്പിൽ നിന്ന് ജീവചൈതന്യത്തിലേക്ക ക്ഷണിക്കുന്നതാണ്. ഉന്മാദവും ഭയവും അസ്വാ സ്ഥ്യവും കാമവും സ്വാഭാവികം എന്ന് മനുഷ്യ ജീവിതത്തിന്റെ നിവൃത്തികേടുകളെ തിരിച്ചറിയുന്നതാണ്. പൊങ്ങച്ചങ്ങളും മുഖംമൂടികളും മാറ്റിവച്ചാൽ ഷേൿസ്പിയർ പറഞ്ഞതു പോലെ ‘ ഓരോ മനുഷ്യന്റെയുള്ളിലും കുഴിച്ചു മൂടേണ്ടതായ ഒരു രാത്രിയുണ്ട്, പെയ്തു തീരേണ്ടതായ ഒരു മഴയും‘. പുസ്തകം വായിച്ചു കഴിഞ്ഞിട്ടും ഏറ്റുവാങ്ങാനാളില്ലാതെ ബാക്കിയാവുന്ന ചോദ്യം പോലെ പിന്നെയും പിന്നെയും അവശേഷിക്കുന്നത്, നമുക്കായി ജീവിതം പാത്തു വയ്ക്കുന്ന ഈ ഋതുസ്വരങ്ങളുടെ നിലയ്ക്കാത്ത അനുരണനങ്ങളാവാം
**************
kuttanadan.wordpress.com/
Originally posted 15 months ago.
(
permalink
)
Kuttanaadan/കുട്ടനാടന്‍ edited this topic 15 months ago.
|
 |
@ Kuttanadan: where are the photos? Chullikkadu..or Chidambaram..illenkil oru kodiyettam Gopi enkilum...poratte...
A bit pruning will be good, I think..but not necessary
Originally posted 15 months ago.
(
permalink
)
Kuttanaadan/കുട്ടനാടന്‍ edited this topic 15 months ago.
|
Would you like to comment?
Sign up for a free account, or sign in (if you're already a member).
|
|